Fincat

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവിനായി പൊലീസ് അന്വേഷണമാരംഭിച്ചു

കോഴിക്കോട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവിനായി പൊലീസ് അന്വേഷണമാരംഭിച്ചു പലപ്പോഴും ഒഴിഞ്ഞ് മാറാൻ നോക്കിയ യുവതിയെ പ്രതി മരിക്കും എന്ന് പറഞ്ഞു പേടിപ്പിച്ചു കൂടെ നിർത്തുക ആയിരുന്ന് എന്ന് യുവതി പന്നിയങ്കര സ്റ്റേഷനിൽ കൊടുത്ത പരാതിയിൽ പറയുന്നു..കൂടാതെ യുവതിയിൽ നിന്ന് പ്രതി പല തവണകളായി പണവും കൈക്കലാക്കി.കോഴിക്കോട് കോർപ്പറേഷനിൽ താൽക്കാലിക ആംബുലൻസ് ഡ്രൈവറായി കോവിഡ് സെക്ഷനിൽ ജോലി ചെയ്തിരുന്ന പന്നിയങ്കര സ്വദേശി കദീജ മൻസിൽ ഉമ്മർ കോയ മകൻ ഫഹദി(27)നെതിരെയാണ് വിവാഹ മോചിതയായ യുവതി പൊലീസിൽ പരാതി നൽകിയത്.

1 st paragraph

പന്നിയങ്കര പൊലീസ് FlR രജിസ്റ്റർ ചെയ്ത കേസിൽ യുവതിയെ വനിതാ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. മൂന്നര വർഷം ഭാര്യാഭർത്താക്കൻമാരായി കഴിഞ്ഞ് നിരന്തരം അപേക്ഷിച്ചിട്ടും തന്നെ സ്വീകരിക്കാൻ തയ്യാറാകാതിരുന്ന പ്രതി, കഴിഞ്ഞ ദിവസം കാര്യങ്ങൾ മറച്ചു വച്ച് മറ്റൊരു വിവാഹം കഴിക്കുക കൂടി ചെയ്തതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ഫോൺ സ്വിച്ച് ഓഫ് ചെയ്ത പ്രതി നിലവിൽ ഒളിവിൽ കഴിയുകയാണ്

2nd paragraph