അബുദാബിയുടെ വിസ് എയർ ബഹ്റൈനിലേക്ക് സർവീസ് ആരംഭിച്ചു.
അബുദാബി: അബുദാബിയുടെ വിസ് എയർ ബഹ്റൈനിലേക്ക് സർവിസ് ആരംഭിച്ചു. അബുദാബിയുടെ രണ്ടാമത്തെ ബജറ്റ് എയർലൈനാണ് വിസ് എയർ.

അബുദാബി ഇൻറർനാഷനൽ എയർപോർട്ടിൽ നിന്ന് വിസ് എയര്‍ പുറപ്പെട്ട് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതായി ബഹ്റൈൻ എയർപോർട്ട് കമ്പനി അറിയിച്ചു. അബുദാബിയിൽ നിന്നും ബഹ്റൈനിലേക്കുള്ള വിമാനം ആഴ്ചയിൽ മൂന്ന് തവണ ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ സർവീസ് നടത്തും.