ഹരിതയുടെ പരാതിയില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് അറസ്റ്റില്‍
കോഴിക്കോട്: എം.എസ്.എഫിന്റെ വനിതാവിഭാഗം ‘ഹരിത’യുടെ പരാതിയില്‍ പി.കെ. നവാസ് അറസ്റ്റില്‍. എം.എസ്.എഫ്. സംസ്ഥാന അധ്യക്ഷനാണ് നവാസ്. കോഴിക്കോട് ചെമ്മങ്ങാട് പോലീസ് സ്‌റ്റേഷനില്‍ ഉച്ചയ്ക്ക് ഒന്നരയോടെയാണ് പോലീസ് ആവശ്യപ്പെട്ട പ്രകാരം നവാസ് എത്തിയത്.

മൊഴി നല്‍കാനും വിശദാംശങ്ങള്‍ നല്‍കാനുമണ് തന്നെ വിളിപ്പിച്ചതെന്നാണ് ചോദ്യം ചെയ്യലിന് കയറും മുന്‍പേ നവാസ് പറഞ്ഞത്.