ഗതാഗതം നിരോധിച്ചു
എടക്കര-പാലേമാട് -മരുത റോഡിലുള്ള കരിയംതോട് പാലത്തില്‍ സെപ്തംബര്‍ 15 മുതല്‍ പുനര്‍ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നത് വരെ വാഹന ഗതാഗതം നിരോധിച്ചു.

മരുത ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ നാരേക്കാവ് ടൗണില്‍ നിന്നും മേക്കുരവ വഴിയും തിരിച്ചും കടന്നുപോകണമെന്ന് പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.