ജൂൺ വരെയുള്ള വാഹന നികുതി ഒഴിവാക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റേജ്, കോൺട്രാക്ട് കാര്യേജുകളുടെ ഈ സാമ്പത്തിക വർഷത്തെ ആദ്യത്തെ ക്വാർട്ടറിലെ വാഹന നികുതി പൂർണമായും ഒഴിവാക്കിയതായി ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു അറിയിച്ചു.
ഏപ്രിൽ 1 മുതൽ ജൂൺ 30 വരെയുള്ള കാലയളവിലെ നികുതിയാണ് ഒഴിവാക്കിയത്. കൊവിഡ് മഹാമാരി മൂലം വാഹന ഉടമകൾ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിച്ചാണ് നടപടി.