ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി
ന്യൂഡൽഹി: ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. ആക്രമണ ഭീഷണിയെ തുടർന്ന് ദില്ലി വിമാനത്താവളത്തിൽ ജാഗ്രതാ നിർദ്ദേശം. ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം തകർക്കുമെന്നും അമേരിക്കയിലെ സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് സമാനമായി ആക്രമണം നടത്തുമെന്നായിരുന്നു ഭീഷണി.

വിമാനത്തവാളം ആക്രമിക്കുമെന്നും പിടിച്ചെടുക്കുമെന്നുമുള്ള ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ ദില്ലി വിമാനത്താവളത്തിൽ സുരക്ഷാ പരിശോധന വർധിപ്പിച്ചു. സുരക്ഷാ പരിശോധന കൂട്ടിയതിനാൽ യാത്രക്കാർ വിമാനത്താവളത്തിൽ നേരത്തെ എത്തണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ ഡല്‍ഹി പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.