സീരിയൽ നടന്‍ തൂങ്ങിമരിച്ച നിലയില്‍
പ്രശസ്ത സീരിയല്‍ നടന്‍ രമേശ് വലിയശാല വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. ശനിയാഴ്ച്ച പുലര്‍ച്ചയോടെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

തിരുവനന്തപുരം ആര്‍ട്‌സ് കോളജില്‍ പഠിക്കവെയാണ് നാടകത്തില്‍ സജീവമായത്. സംവിധായകന്‍ ഡോ. ജനാര്‍ദനന്‍ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവര്‍ത്തനം. കോളേജ് പഠനത്തിന് ശേഷം മിനിസ്‌ക്രീനിന്റെയും ഭാഗമായി.
മരണത്തില്‍ നിരവധി കലാപ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.