ഫറോക് പാലത്തിൽ നിന്നും ചാടിയ പടിക്കൽ സ്വദേശിയുടെ മൃതദേഹം താനൂരിൽ നിന്നും കണ്ടെത്തി
തിരൂർ: ഈ മാസം 6 ന് ഫറൂഖ് പാലത്തിൽ നിന്നും ചാടിയ പടിക്കൽ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.

മുന്നിയൂർ പടിക്കൽ സ്വദേശി ചെറുതാഴത്ത് യൂസഫ് (47) ആണ് മരിച്ചത്.
കാണാതായതിനെ തുടർന്ന് ദിവസങ്ങളോളം തിരച്ചിൽ നടത്തിയിരുന്നു.

താനൂർ ഉണ്ണിയലുങ്ങൽ ഭാഗത്തു കടലിൽ ആണ് ഇന്ന് രാവിലെ 11:30 ന് മൃതദേഹം കണ്ടെത്തിയത്. ചെമ്മാട് ക്ലിനിക്കിലെ മുൻ ജീവനക്കാരനായിരുന്നു.