ഹരിത സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചതിൽ അതൃപ്തിയുണ്ടെന്ന് ഫാത്തിമ തഹ്‌ലിയ
കോഴിക്കോട്: ഹരിതയുടെ പുതിയ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച രീതിയില്‍ അതൃപ്തിയുണ്ടെന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ.

നിലവിലെ കമ്മിറ്റി പിരിച്ചുവിട്ടതിലും വ്യത്യസ്ത അഭിപ്രായമുണ്ട്. പുതിയ കമ്മിറ്റിയിലെ ഭാരവാഹികളോടല്ല എതിര്‍പ്പുള്ളത്. കമ്മിറ്റിയെ പ്രഖ്യാപിച്ച രീതിയോടാണെന്നും ഇത് പാര്‍ട്ടി വേദിയില്‍ പറയുമെന്നും തഹ് ലിയ പറഞ്ഞു.