മൂന്ന് യാത്രക്കരിൽ നിന്നായി 181 ലക്ഷത്തിന്റെ സ്വർണം പിടികൂടി
കരിപ്പൂർ: മൂന്ന് വിത്യസ്ത കേസുകളിൽ നിന്നുമായി കോഴിക്കോട് എയർപോർട്ട് ഇന്റലിജൻസ് വിഭാഗം, 181 ലക്ഷം മാർക്കറ്റ് വില വരുന്ന 3763 ഗ്രാം സ്വർണം പിടിച്ചെടുത്തു. എയർ അറേബിയ G9 452 വിമാനത്തിൽ വ്യാഴാഴ്ച്ച എത്തിച്ചേർന്ന കാസറഗോഡ് സ്വദേശിയെ യാത്രക്കാരനിൽ നിന്ന് മൊത്തം 912 ഗ്രാം തൂക്കം വരുന്ന സ്വർണം പിടിച്ചെടുത്തത്. വളരെ നേരിയ പാൻ കേക്കുണ്ടാക്കുന്ന ഇലെക്ട്രിക്കൽ മെഷീനിന്റെ (Crepe maker) അകത്ത് ഒളിപ്പിച്ച് വെച്ചാണ് 233 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. ബാക്കി 679 സ്വർണം യാത്രക്കാരൻ മിശ്രിത രൂപത്തിൽ ആക്കി ശരിരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത് .

ജിദ്ദയിൽ നിന്ന് ദോഹ വഴി ഖത്തർ എയർവെയ്‌സിന്റെ വെള്ളിയാഴ്ച QR 536 വിമാനത്തിൽ എത്തിച്ചേർന്ന മണ്ണാർക്കാട് സ്വദേശിയായ യാത്രക്കാരനിൽ നിന്ന് 1999 തൂക്കം വരുന്ന സ്വർണം മിക്സർ ഗ്രൈൻഡറിന്റെ മോട്ടോറിന്റെ അകത്തായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചപ്പോൾ പിടിയിലായത്.

മസ്കറ്റിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് IX 350 വിമാനത്തിൽ എത്തിച്ചേർന്ന പുളിക്കൽ സ്വദേശിയായ യാത്രക്കാരനിൽ നിന്നാണ് 852 തൂക്കം വരുന്ന സ്വർണം മിശൃത്ര രൂപത്തിൽ ആക്കി ശരിരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചപ്പോൾ പിടിയിലായത്. മൂന്ന് യാത്രക്കാരെയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ പിന്നീട് വിട്ടയച്ചു.

ഡെപ്യൂട്ടി കമ്മിഷണർ DR. സ്. സ്. ശ്രീജുവിന്റെ നേതൃത്വത്തിൽ, സൂപ്രണ്ട്മാരായ സുധീർ കെ. ബാബു നാരായണൻ എം കെ, തോമസ് വറുഗീസ്, പ്രേം പ്രകാശ് മീണ, കൈലാഷ് ദയാമ, ഇൻസ്‌പെക്ടർമാരായ ബാദൽ ഗഫൂർ, രാജീവ് കെ. ചേതൻ ഗുപ്ത, മിനിമോൾ ടി, അഷു സോറൻ, സുമൻ ഗോദര, ഹെഡ് അവിൽദാറുമാരായ എൻ സ് മധുസൂദനൻ നായർ, പി ജമാലുദ്ധീൻ എന്നിവരടങ്ങുന്ന സംഘമാണ് സ്വർണം പിടിച്ചെടുത്തത്.