ഗുരുവായൂർ ക്ഷേത്രനടയിൽ മോഹൻലാലിന്റെ കാർ കയറ്റിയ സംഭവം; സുരക്ഷ ജീവനക്കാർക്കെതിരെ നടപടി
തൃശൂർ: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ മോഹൻലാലിന്റെ കാർ നടയ്ക്കു മുന്നിലേക്ക് കൊണ്ടുവരാൻ ഗേറ്റ് തുറന്നു കൊടുത്ത സെക്യൂരിറ്റി ജീവനക്കാർക്ക് അഡ്മിനിസ്ട്രേറ്റർ കാരണം കാണിക്കൽ നോട്ടീസ് നൽകി. എന്ത് കാരണത്താലാണ് മോഹൻലാലിൻ്റെ കാർ മാത്രം പ്രവേശിപ്പിച്ചതെന്ന് വ്യക്തമാക്കണം.

മൂന്ന് സുരക്ഷ ജീവനക്കാരെ ജോലിയിൽ നിന്ന് മാറ്റി നിർത്താനും അഡ്മിനിസ്ട്രേറ്റർ നിർദേശം നൽകി.അതേസമയം മൂന്നു ഭരണ സമിതി അംഗങ്ങൾ ഒപ്പം ഉള്ളതു കൊണ്ടാണ് ഗേറ്റ് തുറന്നു കൊടുത്തതെന്നാണ് ജീവനക്കാരുടെ വിശദീകരണം.