മിഠായിത്തെരുവിലെ തീപിടിത്തത്തിൽ ദുരൂഹത; അന്വേഷണ റിപ്പോർട്ട് നാളെ
കോഴിക്കോട്: മിഠായിത്തെരുവിലെ തീപിടിത്തത്തിൽ ദുരൂഹത. ഷോർട് സർക്യൂട്ട് ആണ് അപകടത്തിന്റെ കാരണമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ വയറിങ്ങിലും വൈദ്യുതി മീറ്ററുകളിലും നടത്തിയ പരിശോധനയിൽ ഷോർട് സർക്യൂട്ട് ഒന്നും കണ്ടെത്താനായിട്ടില്ല.

മാത്രമല്ല നാല് വർഷം മുമ്പും ഇതേ കെട്ടിടത്തിൽ തീപിടുത്തം ഉണ്ടായിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇത് സംശയത്തിനിടയാക്കിയിട്ടുണ്ട്. അഗ്‌നി രക്ഷാസേന നാളെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. സംഭവത്തെക്കുറിച്ച് ടൗൺ പൊലിസും അന്വേഷിക്കുന്നുണ്ട്.

മൊയ്‌തീൻ പളളി റോഡിലേക്ക് പ്രവേശിക്കുന്നതിന് സമീപമുളള വികെഎം ബിൽഡിംഗിലെ ഫാൻസി സ്റ്റോറിനാണ് തീപിടിച്ചത്. ബിൽഡിംഗിലെ മൂന്നാം നിലയിലാണ് അഗ്നിബാധയുണ്ടായ കട.വിശദമായ പരിശോധനകൾക്കു ശേഷം മാത്രമേ മുകൾനിലയിലെ കടകളിൽ എത്രമാത്രം നഷ്ടമുണ്ടായെന്ന് കണക്കാക്കാൻ സാധിക്കുകയുള്ളു.