എൻ പി അബ്ദുറഹീം സ്മാരക എൻഡോവ്മെൻറിന് അപേക്ഷ ക്ഷണിച്ചു

തിരൂർ
പുറത്തൂർ സർവ്വീസ് സഹകരണ ബാങ്ക് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ബാങ്കിലെ എ ക്ലാസ് മെമ്പർമാരുടെ മക്കൾക്കായി ഏർപ്പെടുത്തിയ എൻ പി അബ്ദുറഹീം സ്മാരക എൻഡോവ്മെൻറിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ പാസ്പോർട്ട് സൈസ് ഫോട്ടോ, മാർക്ക് ലിസ്റ്റ് കോപ്പി, തിരിച്ചറിയൽ കാർഡിൻ്റെ കോപ്പി എന്നിവ സഹിതം സപ്തംബർ 24 നകം ബാങ്കിൻ്റെ ഹെഡ് ഓഫീസിൽ എത്തിക്കണമെന്ന് പ്രസിഡൻറ് എ പി സുദേവൻ അറിയിച്ചു.