പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ പീഡനശ്രമം, മധ്യവയസ്ക്കൻ അറസ്റ്റിൽ
കോട്ടയ്ക്കൽ: കച്ചവട സ്ഥാപനത്തിൽ വെച്ച് പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മധ്യവയസ്ക്കൻ കോട്ടക്കലിൽ അറസ്റ്റിൽ.
ഒതുക്കുങ്ങൽ തൊടിക്കുത്തിപ്പറമ്പ് വാൽപ്പറമ്പിൽ ഖാലിദിനെയാണ്( 64 ) മലപ്പുറം ഡി വൈ എസ്.പി പി.എം പ്രദീപ് അറസ്റ്റ് ചെയ്തത്.

എസ്.എച്ച്.ഒ എം.കെ ഷാജിയാണ് കേസ് രജിസ്ട്രർ ചെയ്തിരുന്നത്. പ്രതിയെ മഞ്ചേരി കോടതി മുമ്പാകെ ഹാജരാക്കി മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്തു.
