Fincat

തിരുവനന്തപുരം-ഷാർജ വിമാനം തിരിച്ചിറക്കി

തിരുവനന്തപുരം: തിരുവനന്തപുരം-ഷാർജ വിമാനം തിരിച്ചിറക്കി.സാങ്കേതിക തകരാർ മൂലമാണ് വിമാനം തിരിച്ചിറക്കിയതെന്ന് അധികൃതർ അറിയിച്ചു.എയർ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനമാണ് തിരിച്ചിറക്കിയത്. 170 യാത്രക്കാരുമായി പുലർച്ചെ 6.20ന് പുറപ്പെട്ട വിമാനമാണിത്.

1 st paragraph

പറന്നുയർന്ന ഉടൻ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് അടിയന്തരമായി വിമാനം തിരിച്ചിറക്കി. യാത്രക്കാരെല്ലാം വിമാനത്താവളത്തിൽ തുടരുകയാണ്. ഇവർക്കായി ബദൽ വിമാനം ഏർപ്പെടുത്തിയേക്കും.