കരിപ്പൂരിൽ വിമാനം പുറപ്പെടുന്നതിനിടെ പക്ഷി ഇടിച്ചു;

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽ വിമാനം പുറപ്പെടുന്നതിനിടെ പക്ഷി ഇടിച്ചു. തിങ്കളാഴ്​ച ഉച്ചക്ക്​ 1.30 ഓടെയാണ്​ സംഭവം. ഇൻഡിഗോയുടെ കോഴിക്കോട്​ – ബംഗളൂരു എ.ടി.ആർ 72 വിമാനത്തിലാണ്​ പക്ഷി ഇടിച്ചത്​.

വിമാനം പുറപ്പെടാൻ റൺവേയിലെത്തിയപ്പോഴായിരുന്നു എൻജിനിൽ പക്ഷി ഇടിച്ചത്​. പറന്ന്​ ഉയരുന്നതിന്​ മുമ്പായതിനാൽ അപകടം ഒഴിവായി. വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ പൈലറ്റ്​ വ്യോമഗതാഗത വിഭാഗത്തിൽ അറിയിക്കുകയും തുടർന്ന്​ തിരിച്ച്​ വിമാനം പാർക്കിങ്​ ബേയിലേക്ക്​ എത്തിക്കുകയുമായിരുന്നു.

67 പേരായിരുന്നു വിമാനത്തിൽ യാത്രക്കാരായി ഉണ്ടായിരുന്നത്​. പിന്നീട്​ ബംഗളൂരുവിൽനിന്നും മറ്റൊരു വിമാനം എത്തിച്ചാണ്​ ഇവരെ ബംഗളൂരുവിൽ എത്തിച്ചത്​.

ഉച്ചക്ക്​ 1.35ന്​ പുറപ്പെടേണ്ട വിമാനം വൈകീട്ട്​ 5.50ന്​ പുറപ്പെട്ട്​ രാത്രി ഏഴിനാണ്​ ബംഗളൂരുവിലെത്തിയത്​. പക്ഷി ഇടിച്ച വിമാനം പരിശോധനകൾക്ക്​ ശേഷം മാത്ര​ മേ തുടർന്ന്​ സർവിസ്​ നടത്തുകയുള്ളൂ.