കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

2009 സ്കീം, 2009, 2010, 2011 പ്രവേശനം ഒന്നു മുതല്‍ എട്ടു വരെ സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. വിദ്യാര്‍ത്ഥികളില്‍ എല്ലാ ചാന്‍സുകളും നഷ്ടപ്പെട്ടവര്‍ക്കായി സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്റി പരീക്ഷ നടത്തുന്നു. ഒക്ടോബര്‍ 13 വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും ചലാന്‍ രശീതും സഹിതം ഒക്ടോബര്‍ 18-ന് വൈകീട്ട് 5 മണിക്ക് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍, സ്പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷാ യൂണിറ്റ്, പരീക്ഷാ ഭവന്‍, കാലിക്കറ്റ് സര്‍വകലാശാല എന്ന വിലാസത്തില്‍ ലഭ്യമാക്കണം. രജിസ്ട്രേഷന്‍ ഫീസ് 500 രൂപയാണ്. അഞ്ച് പേപ്പറുകള്‍ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടര്‍ന്നു വരുന്ന ഓരോ പേപ്പറിനും 1000 രൂപയുമാണ് പരീക്ഷാ ഫീസ്. പരീക്ഷാ തീയതിയും സെന്ററുകളും പിന്നീട് അറിയിക്കും.

റഗുലര്‍, പ്രൈവറ്റ്, എസ്.ഡി.ഇ. വാര്‍ഷിക സ്കീമില്‍ 1995-ലോ അതിനു ശേഷമോ കോഴ്സ് പൂര്‍ത്തീകരിച്ച് ഒന്ന്, രണ്ട് വര്‍ഷ ബിരുദ പരീക്ഷകളുടെ എല്ലാ ചാന്‍സുകളും നഷ്ടപ്പെട്ടവര്‍ക്കായി സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍, സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. 15 മുതല്‍ ലഭ്യമാകുന്ന രജിസ്ട്രേഷന്‍ ലിങ്ക് വഴി ഒക്ടോബര്‍ 20-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. ന്യൂമറിക്കല്‍ രജിസ്റ്റര്‍ നമ്പര്‍ ഉള്ളവര്‍ തപാല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും ചലാന്‍ രശീതും സഹിതം ഒക്ടോബര്‍ 23-ന് വൈകീട്ട് 5 മണിക്ക് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍, സ്പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷാ യൂണിറ്റ്, പരീക്ഷാ ഭവന്‍, കാലിക്കറ്റ് സര്‍വകലാശാല എന്ന വിലാസത്തില്‍ ലഭ്യമാക്കണം. രജിസ്ട്രേഷന്‍ ഫീസ് 500 രൂപയാണ്. അഞ്ച് പേപ്പറുകള്‍ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടര്‍ന്നു വരുന്ന ഓരോ പേപ്പറിനും 1000 രൂപയുമാണ് പരീക്ഷാ ഫീസ്. പരീക്ഷാ തീയതിയും സെന്ററുകളും പിന്നീട് അറിയിക്കും.

സ്പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ

നോണ്‍ സി.യു.സി.എസ്.എസ്. 2003 മുതല്‍ 2009 വരെ പ്രവേശനം, സി.സി.എസ്.എസ്. 2008 പ്രവേശനം ഒന്നു മുതല്‍ നാല് വരെ സെമസ്റ്റര്‍ എം.എസ് സി. ഫിസിക്സ് വിദ്യാര്‍ത്ഥികളില്‍ എല്ലാ ചാന്‍സുകളും നഷ്ടപ്പെട്ടവര്‍ക്കായി ഏപ്രില്‍ 2018 സ്പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ ഒക്ടോബര്‍ 4-ന് തുടങ്ങും. ഹാള്‍ടിക്കറ്റ് വിതരണം 27-ന് തുടങ്ങും.

പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

ഒന്നാം സെമസ്റ്റര്‍ ബി.പി.എഡ്. റഗുലര്‍ നവംബര്‍ 2019 സ്പെഷ്യല്‍ പരീക്ഷയുടെ കേന്ദ്രം കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ നിന്നും ക്രൈസ്റ്റ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജിലേക്ക് മാറ്റി.

പരീക്ഷ

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.കോം. വൊക്കേഷണല്‍, ബി.എ., ബി.എസ്.ഡബ്ല്യു. 2016, 2018 പ്രവേശനം ഏപ്രില്‍ 2021 സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് പരീക്ഷകളും 2015 മുതല്‍ 2018 വരെ പ്രവേശനം ഏപ്രില്‍ 2020 കോവിഡ് സ്പെഷ്യല്‍ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും പുതുക്കിയ ടൈംടേബിള്‍ പ്രകാരം 23-ന് തുടങ്ങും.

കോവിഡ് പ്രത്യേക പരീക്ഷ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

അഫിലിയേറ്റഡ് കോളേജുകള്‍, എസ്.ഡി.ഇ. പ്രവൈറ്റ് സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2020 കോവിഡ് സ്പെഷ്യല്‍ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷക്ക് യോഗ്യരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍.

പരീക്ഷാ ഫലം

സി.യു,സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.സി.എ. (ലാറ്ററല്‍ എന്‍ട്രി) ഡിസംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം.