Main Banner

വാഹനാപകടത്തില്‍ പരിക്കേറ്റ ബ്ലോക്ക് പ‍ഞ്ചായത്ത് എന്‍ജിനിയര്‍ മരിച്ചു

പട്ടാമ്പി: ബ്ലോക്ക് പഞ്ചായത്ത് എന്‍ജിനീയർ ജുവൈന പി ഖാൻ (47) വാഹനാപകടത്തില്‍ മരിച്ചു. ഞായാറാഴ്ച രാവിലെ ഏഴരയോടെ ചെറുതുരുത്തിയിൽ നിന്ന് ഭർത്താവിനൊപ്പം സ്കൂട്ടറിൽ താമസസ്ഥലമായ ഷൊർണ്ണൂരിലേക്ക് മടങ്ങവേ, ചെറുതുരുത്തി പാലത്തിനു തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം തെറ്റി വീണ് ഗുരുതരമായി പരുക്കേറ്റ ജുവൈനയെ വാണിയംകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായല്ല.

1 st paragraph

ഭർത്താവ് തൃശൂർ എന്‍ജിനിയറിങ് കോളജ് ഫിസിക്സ് മേധാവി അബ്ദുൾ ജമാലിന് നിസാര പരുക്കേറ്റു. കുറ്റിപ്പുറം എംഇഎസ്. എന്‍ജിനീയറിംങ്ങ് കോളജിൽ സിവിൽ എന്‍ജിനീയറിംഗ് ലക്ചററായും ജോലി ചെയ്തിട്ടുണ്ട്. ഓങ്ങല്ലൂർ പഞ്ചായത്ത് അസി:എന്‍ജിനീയർ ആയിരിക്കെ മൂന്നുവർഷം മുമ്പാണ് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിലേക്ക് പ്രമോഷൻ ലഭിച്ച് എത്തിയത്. കോട്ടയം ഈരാറ്റുപേട്ട സ്വദേശിനിയാണ്. മക്കൾ: ജിയ, ജാമിയ.

2nd paragraph