സിവില്‍ സര്‍വീസ് പരിശീലനം
കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ( മക്കള്‍, ഭാര്യ, ഭര്‍ത്താവ്, സഹോദരന്, സഹോദരി) കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ് (കിലെ) സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ പരിശീലന കോഴ്സ് നടത്തുന്നു.
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. എട്ട് മാസമാണ് കോഴ്സ് ദൈര്‍ഘ്യം. ക്ലാസുകള്‍ ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും. താത്പര്യമുള്ള ആശ്രിതര്‍ ബന്ധപ്പെട്ട ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്ന് വാങ്ങിയ ആശ്രിതത്വ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ സെപ്തംബര്‍ 20നകം അപേക്ഷിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.