Main Banner

ലൈംഗിക അധിക്ഷേപ പരാതി; നജ്മ ഇന്ന് രഹസ്യമൊഴി നൽകും

മലപ്പുറം: ഹരിത നേതാക്കൾ നൽകിയ ലൈംഗിക അധിക്ഷേപ പരാതിയിൽ മുൻ ജനറൽ സെക്രട്ടറി നജ്മ തബ്ഷീറ ഇന്ന് രഹസ്യമൊഴി നൽകും. വൈകിട്ട് നാല് മണിക്ക് കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഐ പി സി 164-ാം വകുപ്പ് പ്രകാരം നജ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തുക.

1 st paragraph

ചെമ്മങ്ങാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായിട്ടാണ് നടപടി.കൂടാതെ വനിതാ കമ്മിഷന് പരാതി നൽകിയ പത്ത് പേരും മൊഴി നൽകാനെത്തും. ഹരിത മുൻ ഭാരവാഹികൾ ഇന്ന് മാദ്ധ്യമങ്ങളെ കാണും. ഹരിതയെ പിന്തുണച്ചതിന്റെ പേരില്‍ അച്ചടക്ക നടപടി നേരിട്ട എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയക്കൊപ്പമാണ് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് മാദ്ധ്യമങ്ങളെ കാണുക.

2nd paragraph

സ്ഥാനമാനങ്ങള്‍ക്കോ അധികാരത്തിനോ വേണ്ടിയല്ല പാര്‍ട്ടിയില്‍ വന്നതെന്നും, താൻ മുസ്ലീം ലീഗ് വിടുമെന്ന പ്രചാരണം തെറ്റാണെന്നും തെഹ്ലിയ ഇന്നലെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.