കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കും
ഭാരത് ബയോടെക്കിന്റെ കൊവിഡ് വാക്‌സിനായ കൊവാക്‌സിന് ഈ ആഴ്ച തന്നെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം കിട്ടിയേക്കുമെന്ന് റിപ്പോർട്ട്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതു. കോവാക്‌സിൻ ജനുവരിയില്‍ വാക്‌സിനേഷന്‍ ആരംഭിച്ചത് മുതല്‍ ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരം കിട്ടാന്‍ ഇന്ത്യ ശ്രമിച്ച് വരികയാണ്.

കൊവാക്‌സിന്റെ രോഗപ്രതിരോധ ശേഷി, സുരക്ഷ, ഫലപ്രാപ്തി എന്നിവ വിലയിരുത്തിയാകും ഡബ്ല്യുഎച്ച്ഒ അനുമതി നൽകുക. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ ഡേറ്റ പ്രകാരം 77.8 ശതമാനമാണ് കൊവാക്‌സിന്റെ ഫലപ്രാപ്തി.

കോവാക്‌സിന്‍ വളരെ മികച്ചതാണെന്ന് ഡബ്ല്യുഎച്ച്ഒ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ മരിയന്‍ഗെല സിമാവോ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ലോകാരോഗ്യ സംഘടനയുടെ പാനല്‍ അടിയന്തര ഉപയോഗാനുമതി പട്ടികയില്‍ കൊവാക്‌സിനെ ഉള്‍പ്പെടുത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.