കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ സിപിഐ എമ്മുമായി സഹകരിക്കും
തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് പാർടിവിട്ട കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ സിപിഐ എമ്മുമായി സഹകരിക്കും.

തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ രാജി പ്രഖ്യാപിച്ചശേഷം അനിൽകുമാർ സിപിഐ എം സംസ്‌ഥാന കമ്മിറ്റി ഓഫീസായ എകെജി സെൻററിൽ എത്തി. സിപിഐ എം പോളിറ്റ് ബ്യുറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ അനിൽകുമാറിനെ ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ചു. അടുത്തിടെ കോണ്‍ ഗ്രസില്‍ നിന്ന് രാജിവെച്ച പി എസ് പ്രശാന്തിനൊപ്പമാണ് എകെജി സെൻററിൽ എത്തിയത്.

സിപിഐ എമ്മുമായി സഹകരിക്കാൻ തയ്യാറെന്നും ഉപാധികളില്ലാതെയാണ് സഹകരിക്കുന്നതെന്നും അനിൽകുമാർ പറഞ്ഞു