Shobhika

നവാസിന്റേത് ലൈംഗിക അധിക്ഷേപം തന്നെ; പരാമര്‍ശം വെളിപ്പെടുത്തി ഹരിത മുന്‍ ഭാരവാഹികള്‍


കോഴിക്കോട്: പി. കെ നവാസിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഹരിത മുന്‍ ഭാരവാഹികള്‍. നവാസ് നടത്തിയത് ലൈംഗിക അധിക്ഷേപം തന്നെയെന്ന് മുന്‍ ഭാരവാഹികള്‍ പറഞ്ഞു. പി. കെ നവാസിന്റെ വിവാദ പരാമര്‍ശം അവര്‍ മാധ്യമങ്ങള്‍ക്ക് മുന്‍പാകെ വെളിപ്പെടുത്തുകയും ചെയ്തു.

1 st paragraph

വേശ്യയ്ക്കും ന്യായീകരണമുണ്ടാകുമെന്നായിരുന്നു പി. കെ നവാസ് പറഞ്ഞതെന്ന് ഹരിത മുന്‍ ഭാരവാഹികള്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അഞ്ച് പേജുള്ള പരാതിയാണ് പാര്‍ട്ടിക്ക് നല്‍കിയത്. അന്‍പത് ദിവസം നേതൃത്വത്തിന്റെ തീരുമാനത്തിന് കാത്തിരുന്നു. എന്നാല്‍ നടപടി ഉണ്ടായില്ല. തുടര്‍ന്നാണ് വനിതാ കമ്മിഷനെ സമീപിച്ചതെന്നും മുഫീദ് തസ്‌നി അടക്കമുള്ള നേതാക്കള്‍ വിശദീകരിച്ചു.

2nd paragraph

പരാതി നല്‍കിയതിന് പിന്നാലെ നിരന്തരം സൈബര്‍ ആക്രമണം നേരിട്ടു. ഇപ്പോഴും അത് തുടരുകയാണ്. ഹരിതയ്‌ക്കെതിരെ സംഘടിത വിദ്വേഷ പ്രചാരണം നടത്തി. പരാതി നല്‍കാന്‍ വൈകിയെന്ന് പറയുന്നത് തെറ്റാണ്. തെറ്റിദ്ധാരണ പരത്തുന്നത് നേതാക്കള്‍ അവസാനിപ്പിക്കണെമന്നും നേതാക്കള്‍ പറഞ്ഞു.
ഗുരുതര അധിക്ഷേപങ്ങൾക്ക് വിധേയരായതു കൊണ്ടാണ് പാർട്ടിക്ക് പരാതി നൽകിയതെന്ന് മുന്‍ ഹരിത നേതാക്കള്‍. പികെ നവാസ് തങ്ങളെ അപമാനിച്ചുവെന്നും കേൾക്കാൻ തയ്യാറാകണം എന്നതായിരുന്നു ആദ്യഘട്ടത്തിൽ ഞങ്ങളുടെ അഭ്യർത്ഥനയെന്നും അവര്‍ പറഞ്ഞു. ഈ വിഷയത്തില്‍ ഇടി മുഹമ്മദ് ബഷീര്‍, പികെ കുഞ്ഞാലിക്കുട്ടിയടക്കം പ്രമുഖ നേതാക്കളെയടക്കം സമീപിച്ചു. വലിയ തോതില്‍ സൈബർ അറ്റാക് നേരിടുന്നെന്നും പാർട്ടിക്ക് പരാതി കൊടുത്ത് 50 ദിവസം കഴിഞ്ഞാണ് വനിതാ കമ്മീഷനെ സമീപിച്ചതെന്നും മുഫീദ തസ്നി പറഞ്ഞു.

ഹരിതയുടെ പെൺകുട്ടികൾ പ്രസവിക്കാൻ താത്പര്യമില്ലാത്തവരാണെന്ന് എംഎസ്എഫ് നേതാക്കൾ പറഞ്ഞു നടന്നു. സൈബർ ഗുണ്ടയുടെ കയ്യിൽ ഞ്ഞങ്ങളുടെ ചിത്രങ്ങളും മറ്റും ഉണ്ടെന്ന് പറഞ്ഞു. മുന്‍ ഹരിത നേതാക്കള്‍ പറഞ്ഞു.