മിഠായിത്തെരുവിലെ തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട്
കോഴിക്കോട്: മിഠായിത്തെരുവിലേയും സമീപ പ്രദേശങ്ങളിലേയും അനധികൃത കെട്ടിടങ്ങൾക്കും നിർമാണങ്ങൾക്കും കോഴിക്കോട് കോർപറേഷൻ നോട്ടീസ് നൽകി തുടങ്ങി. മിഠായിത്തെരുവിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് മേയർ ബീന ഫിലിപ്പ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

കോർപറേഷനിലെ വിവിധ വിഭാഗങ്ങൾ നടത്തിയ പരിശോധനയിലാണ് തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് വ്യക്തമായത്. ഇവിടെ നിരവധി അനധികൃത നിർമാണങ്ങൾ ഉണ്ട്. അഗ്‌നിരക്ഷാ സേനയുടെ റിപ്പോർട്ടിന് സമാനമായ കാര്യങ്ങൾ തന്നെയാണ് കോർപറേഷൻ നടത്തിയ പരിശോധനയിലും കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് അനധികൃത കെട്ടിടങ്ങൾക്കും നിർമാണങ്ങൾക്കും നോട്ടീസ് നൽകിയത്.

മിഠായിത്തെരുവിലും പരിസര പ്രദേശങ്ങളിലും പൊലിസിന്റെ നേതൃത്വത്തിൽ സുരക്ഷാ പരിശോധന ആരംഭിച്ചതായി കമ്മിഷണർ എ വി ജോർജ് അറിയിച്ചു. സ്‌പെഷൻ ബ്രാഞ്ച് എ സി പിയുടെ നേതൃത്വത്തിലാണ് പരിശോധന.