ജീപ്പിൽ നിന്നും ഇറങ്ങാതിരുന്ന എസ്ഐയെ വിളിച്ചു വരുത്തി സല്യൂട്ട് അടിപ്പിച്ച് സുരേഷ് ഗോപി
തൃശ്ശൂർ: ഒല്ലൂർ എസ്ഐയെ വിളിച്ചു വരുത്തി സല്യൂട്ട് അടിപ്പിച്ച് സുരേഷ് ഗോപി എംപി. ഒരു സ്ഥല സന്ദർശനവുമായി എത്തിയപ്പോഴാണ് സംഭവം. തന്നെ കണ്ടിട്ടും ജീപ്പിൽ നിന്നും ഇറങ്ങാതിരുന്ന എസ്ഐയെ വിളിച്ചു വരുത്തി സുരേഷ് ഗോപി സല്യൂട്ട് അടിപ്പിക്കുകയായിരുന്നു. ‘ഞാൻ ഒരു എംപിയാണ് കേട്ടോ…ഒരു സല്യൂട്ട് ആകാം. അതൊക്കെ ചെയ്യണം. ആ ശീലം ഒന്നും മറക്കല്ലേ? ഞാൻ മേയർ അല്ല’. എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ. എസ്ഐ സല്യൂട്ട് നൽകുകയും ചെയ്തു.
വളരെ സൗഹാർദ്ദപരമായിരുന്നു കാര്യങ്ങളെങ്കിലും എംപിയെ അനുകൂലിച്ചു പ്രതികൂലിച്ചും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. പ്രോട്ടോക്കോൾ പ്രകാരം എംപിയെ പൊലീസ് സല്യൂട്ട് ചെയ്യേണ്ടതില്ല എന്ന വാദം ഒരു ഭാഗത്തും, കേരള പൊലീസ് സ്‌റ്റാൻഡിംഗ് ഓർഡർ അനുസരിച്ച് സല്യൂട്ട് ആകാമെന്നും തരത്തിലുള്ള അഭിപ്രായങ്ങളാണ് ഉയരുന്നത്.