Fincat

മലപ്പുറത്ത് ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു.

തിരൂരങ്ങാടി: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പതിനാറുങ്ങല്‍ സ്വദേശി കുന്നത്ത് ദാസന്‍ (52) ആണ് മരിച്ചത്. കഴിഞ്ഞ ആഗസ്ത് 31നാണ് അപകടമുണ്ടായത്.
പിറ്റേ ദിവസം നടക്കുന്ന മകളുടെ വിവാഹത്തിന് ആവശ്യമായ മുല്ലപ്പൂവ് വാങ്ങിക്കാന്‍ പതിനാറുങ്ങലില്‍ നിന്നും പരപ്പനങ്ങാടി പോവുന്നവഴി മുരിക്കലില്‍ വെച്ചാണ് അപകടമുണ്ടായത്.

1 st paragraph


ബസ്, ടിപ്പര്‍, സ്‌കൂട്ടറും കുട്ടിയിടിച്ച് ആണ് അപകടമുണ്ടായത്. അപകടത്തില്‍ സാരമായ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരിച്ചത്.
പിതാവ്: പരേതരായ കൊണ്ടാരന്‍ അമ്മ: താല
ഭാര്യ: ഉഷ മക്കള്‍ : നിതിന്‍ ദാസ്, ജിതിന്‍ ദാസ്, ഹര്‍ഷ. മരുമകന്‍ .അരുണ്‍ ( കോഴിക്കോട്) സഹോദരങ്ങള്‍: പരേതയായ ചാത്തു, രാമന്‍, കാക്കി,കുഞ്ഞമ്മ, കമല, സുമതി, ബാബു.

2nd paragraph