ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കോഴിക്കോട്: വയനാട് സ്വദേശിയായ യുവാവ് കോഴിക്കോട്ട് ബൈക്കപകടത്തിൽ മരിച്ചു. വയനാട് തവിഞ്ഞാലിലെ കുഴിനിലം വിമലങ്ങര പുത്തുവയിൽ ഹൗസിൽ പി.വി. അനിൽ (22) ആണ് മരിച്ചത്.

പരേതനായ വിശ്വനാഥന്റെയും സജിതയുടെയും മകനാണ്. എരഞ്ഞിപ്പാലം ബൈപാസിൽ പാസ് പോർട്ട് ഓഫിസിന് സമീപം അനിൽ സഞ്ചരിച്ച ബൈക്കിൽ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ബുധനാഴ്ച വൈകീട്ടാണ് അപകടം. സ്വകാര്യ ആശുപത്രിയിലെത്തിക്കു ബോഴേക്കും മരിച്ചു.
നടക്കാവ് അംബിക ഹോട്ടലിലെ ജീവനക്കാരനാണ്.