Fincat

സഹോദരങ്ങൾ മുങ്ങിമരിച്ചു; അപകടം കളിക്കുന്നതിനിടെ

ആലപ്പുഴ: മാരാരിക്കുളത്തിനടുത്ത് വീടിന് സമീപത്തെ ഓമനപ്പുഴ പൊഴിയിൽ സഹോദരങ്ങളായ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡ് നാലുതൈക്കൽ നെപ്പോളിയൻ – ഷൈമോൾ ദമ്പതികളുടെ മക്കളായ അഭിജിത്ത് (11), അനഘ (10) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4.45 ഓടെയായിരുന്നു അപകടം.

1 st paragraph

ഇരുവരും പൊഴിയുടെ ഭാഗത്ത് കളിക്കുമ്പോഴായിരുന്നു അപകടം. കഴിഞ്ഞ ദിവസം പൊഴി മുറിച്ച് കടലിലേയ്ക്ക് നീരൊഴുക്കിയിരുന്നു. ഒഴുക്കിൽ തിട്ടയ്ക്ക് ഇളക്കംതട്ടിയ സ്ഥലത്ത് കുട്ടികൾ ചവിട്ടിയപ്പോൾ പൊഴിയിൽ വീണതാകാം എന്നാണ് സൂചന. ഒപ്പമുണ്ടായിരുന്ന സമീപവാസിയായ കുട്ടി അറിയിച്ചതനുസരിച്ച് കടൽത്തീരത്ത് പൊന്തുവള്ളത്തിൽ മീൻ പിടിക്കാനെത്തിയവരാണ് കുട്ടികളെ കരയിലെത്തിച്ചത്. ഉടൻ ചെട്ടികാട് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

2nd paragraph

പൂങ്കാവ് എസ്‌.സി.എം.വി യു.പി സ്കൂളിൽ അഭിജിത് അഞ്ചാം ക്ലാസിലും അനഘ നാലാം ക്ലാസിലും പഠിക്കുകയാണ്. പിതാവ് നെപ്പോളിയൻ മത്സ്യത്തൊഴിലാളിയാണ്. മാതാവ് ഷൈമോൾ കുവൈറ്റിൽ നഴ്സാണ്. സഹോദരൻ: അജിത്ത് (പത്താം ക്ലാസ് വിദ്യാർത്ഥി). മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ജില്ലാ കളക്ടർ എ.അലക്സാണ്ടർ കുട്ടികളുടെ വീട് സന്ദർശിച്ചു.