വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവിനെ എക്‌സൈസ് പിടികൂടി
തിരുവനന്തപുരം: വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ട് വളര്‍ത്തിയയാളെ എക്‌സൈസ് പിടികൂടി. തിരുവനന്തപുരം ജില്ലയിലെ ആര്യനാട് ആണ് സംഭവം. കാപ്പിക്കാട് മാങ്കുഴി പുത്തന്‍വീട്ടില്‍ വിജിന്‍ദാസാണ് വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളര്‍ത്തിയത്. സംഭവത്തില്‍ ഇയാളെ പിടികൂടി അറസ്റ്റ് ചെയ്തു.

രണ്ടുമാസത്തോളമായി ഇയാള്‍ വീടിന്റെ മുന്‍ വശത്തായി കഞ്ചാവ് ചെടി വളര്‍ത്തി വരികയായിരുന്നുവെന്ന് എക്‌സൈസ് സംഘം പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.