Fincat

പൊതുമരാമത്ത് സെക്രട്ടറിയുടെ മകൾക്ക് ഫ്ളാറ്റിൽ നിന്ന് വീണ് ദാരുണാന്ത്യം

തിരുവനന്തപുരം: ഫ്ളാറ്റിന്റെ ഒൻപതാം നിലയിൽ നിന്ന് വീണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗിന്റെ മകൾക്ക് ദാരുണാന്ത്യം. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ പ്ളസ് വൺ വിദ്യാ‌ർത്ഥിനി ഭവ്യ സിംഗ് (16) ആണ് മരിച്ചത്. കവടിയാർ നികുഞ്ജം ഫോർച്യൂൺ 9 (എ)​ ഫ്ളാറ്റിലെ ബാൽക്കണിയിൽ നിന്നാണ് വീണത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനായിരുന്നു അപകടം. കാൽവഴുതി വീണതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബാൽക്കണിയിൽ ഗ്രിൽ സ്ഥാപിച്ചിട്ടുണ്ട്. അവിടെ നിന്ന് താഴേക്ക് നോക്കുമ്പോഴാകാം അപകടം സംഭവിച്ചത്. ആനന്ദ് സിംഗ് ഉച്ചഭക്ഷണം കഴിക്കാൻ ഓഫീസിൽ നിന്ന് ഫ്ളാറ്റിലെത്തി ഒൻപതാം നിലയിലേക്ക് ലിഫ്റ്റിൽ കയറുന്ന സമയത്തായിരുന്നു മകൾക്ക് അപകടം സംഭവിച്ചത്.

1 st paragraph

രണ്ടുവർഷമായി ഈ ഫ്ളാറ്റിൽ താമസിക്കുന്ന യു.പി സ്വദേശിയായ ആനന്ദ്സിംഗ് കുറച്ചുനാൾ മുമ്പാണ് കുടുംബത്തെ ഇവിടേക്ക് കൊണ്ടുവന്നത്. അപകടം നടന്ന സമയത്ത് ആനന്ദ് സിംഗിന്റെ ഭാര്യ നീലം സിംഗും ഇളയ മകൾ ഐറാ സിംഗും ഫ്ളാറ്റിലുണ്ടായിരുന്നു. ഭവ്യ താഴേയ്ക്ക് വീണത് ആദ്യം കണ്ടത് മുൻവശത്തെ ഗേറ്റിലെ സുരക്ഷാ ജീവനക്കാരനായ ഗോപകുമാറാണ്. വലിയ ശബ്ദം കേട്ട് ഓടിയെത്തിപ്പോഴാണ് ഭവ്യ നിലത്ത് കിടക്കുന്നത് കണ്ടത്. ഉടൻ ബഹളം വച്ച് കുടുംബത്തെ അറിയിച്ചു. അവർ താഴെയെത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് നടക്കും. വിരലടയാള വിദഗ്ദ്ധർ ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. മ്യൂസിയം പൊലീസ് കേസെടുത്തു.

മുഖ്യമന്ത്രി പിണറായി വിജയൻ,​‌ ഡി.ജി.പി അനിൽകാന്ത്,​ ജില്ലാ കളക്ടർ നവജ്യോത് ഖോസെ,​ ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുദിൻ തുടങ്ങിയവർ ആനന്ദ് സിംഗിന്റെ വസതിയിൽ നേരിട്ടെത്തി അനുശോചനം
അറിയിച്ചു.

2nd paragraph