Fincat

കോഴിക്കോട് പെൺവാണിഭ സംഘം പിടിയിൽ

കോഴിക്കോട്: ചേവരമ്പലത്ത് പെൺവാണിഭ സംഘം അറസ്റ്റിൽ. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേരെയാണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വീട് വാടകയ്ക്കെടുത്താണ് സംഘം പ്രവർത്തിച്ചിരുന്നത്.

1 st paragraph

കഴിഞ്ഞ മൂന്ന് മാസമായി ചേവരമ്പലം മേഖലയിൽ പെൺവാണിഭം നടത്തിവരികയായിരുന്നു. നരിക്കുനം സ്വദേശിയായ ഷഹീം എന്ന വ്യക്തിയാണ് വീട് വാടകയ്ക്ക് എടുത്തത്. വീടിൻ്റെ മുകൾ നിലയിലാണ് പെൺവാണിഭ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. പൊലീസിനു കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

2nd paragraph

വീട് വാടകയ്ക്കെടുത്ത ഷഹീം മുൻപും നഗരത്തിൻ്റെ പല ഭാഗങ്ങളിൽ ഇങ്ങനെ പെൺവാണിഭ കേന്ദ്രങ്ങൾ നടത്തിയിരുന്നു എന്ന് പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇവിടെയെത്തിയ ആളുകളെപ്പറ്റിയുള്ള വിവരങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാവുമെന്ന് പൊലീസ് പറയുന്നു.