സംസ്ഥാനത്തെ സ്കൂളുകൾ തുറക്കാൻ തീരുമാനമായി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ തുറക്കാൻ തീരുമാനമായി. ഇന്ന് നടന്ന കോവിഡ് അവലോകന യോഗയിലാണ് സ്കൂളുകൾ തുറക്കാനുള്ള തീരുമാനം എടുത്തത്. നവംബർ ആദ്യവാരത്തിലോ രണ്ടാം വാരത്തിലോ ആയിരിക്കും സ്കൂളുകൾ തുറക്കുക.

കൃത്യമായ തീയതി മുഖ്യമന്ത്രി പിന്നീട് അറിയിക്കും. കൊവിഡ് വ്യാപനത്തെ തുടർന്ന് ഒന്നരമാസം അടച്ചിട്ടശേഷം സ്കൂളുകൾ തുറക്കുന്നു. സ്കൂൾ തുറക്കുന്നതിന് മുമ്പായി നൽകേണ്ട മുന്നൊരുക്കങ്ങൾക്കുള്ള അവലോകന യോഗത്തിൽ ഉയർന്നു വന്നിരുന്നു.