ചെമ്പ്ര യു.പി സ്കൂളിൽ പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി

തിരുർ: ചെമ്പ്ര എ.എം.യു.പി സ്കൂളിൽ പുതുതായി നിർമ്മിക്കുന്ന സ്കൂൾ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി.
ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന തിരുർ ഉപജില്ലയിലെ പ്രധാന സ്കൂളാണ് ചെമ്പ്ര എ എം.യു.പി സ്കൂൾ .

ചെമ്പ്ര എ.എം.യു.പി സ്കുളിൽ നിർമ്മിക്കുന്ന പത്ത് ക്ലാസ് മുറികളുള്ള പുതിയ കെട്ടിടത്തിന് മാനേജർ എം.ലത്തീഫ് മുപ്പൻ ശിലാസ്ഥാപനം നടത്തുന്നു.


പുതിയ കെട്ടിടത്തിൽ പത്ത് ക്ലാസ് മുറികളാണ്
നിർമ്മിക്കുന്നത്. പാഠ്യ വിഷയങ്ങൾക്ക് ഒപ്പം പാഠ്യതര വിഷയങ്ങൾക്കും പ്രാധ്യാന്യം നൽകുന്ന വിദ്യാലയമാണ് ചെമ്പ്ര എ.എം.യു.പി.സ്കൂൾ .
സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ എം.അബ്ദുല്ലത്തീഫ് മൂപ്പൻ ശിലാസ്ഥാപനം നടത്തി. ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് പി സുബൈർ അദ്ധ്യക്ഷത വഹിച്ചു. തിരുർ നഗരസഭ കൗൺസിലർമാരായ എം.നാസർ മൂപ്പൻ, പ്രസന്ന
പയ്യാപ്പന്ത, എം.കബിർ മുപ്പൻ അധ്യാപകരായ എം.ഫൗസിയ, പി.അലി, എം.സുമീറ, വി.നുസൈബ, വി.മുസ്തഫ,
ജംഷീർ വിശാറത്ത് എന്നിവർ സംസം സംസാരിച്ചു.