എരനല്ലൂർ വിവാ ക്ലബ്ബിന്റെ മെമ്പർഷിപ്പും, കൃഷിക്ക് വേണ്ടിയുള്ള മത്സ്യ വിതരണവും സംഘടിപ്പിച്ചു

താനൂർ എരനല്ലൂർ വിവാ ക്ലബ്ബിന്റെ മെമ്പർഷിപ്പ് വിതരണവും,കൃഷിക്ക് വേണ്ടിയുള്ള മത്സ്യ വിതരണവും ഒഴൂർ പഞ്ചായത്ത് പ്രസിഡന്റ് യൂസഫ് കൊടിയെങ്ങൽ നിർവഹിക്കുന്നു.

താനൂർ: എരന്നല്ലൂർ പതിനഞ്ചു വർഷമായി എരനല്ലൂർ അടിക്കുളം ഗ്രാമത്തിൽ, സാമൂഹ്യ ജീവകാരുണ്യ രംഗത്ത് പ്രവർത്തിച്ചു വരുന്ന,വിവാ സ്പോർട്സ് & ആട്സ് കൾച്ചറൽ ക്ലബ്ബിന്റെ മെമ്പർഷിപ് വിതരണത്തിന്റെയും, മത്സ്യകൃഷിക്ക് ആവശ്യമായ മത്സ്യ വിതരണത്തിന്റെയും ഉത്ഘാടനം, ഒഴുർ പഞ്ചായത്ത്‌ പ്രസിഡന്റ് യുസുഫ് കൊടിയെങ്ങൽ നിർവഹിച്ചു,

വാർഡ് മെമ്പർ അലവി മുക്കാട്ടിൽ, അബ്ദുൽ ശമീൽ (നഹ്രു യുവകേന്ദ്ര കോഡിനേറ്റർ താനൂർ) ക്ലബ് പ്രസിഡന്റ് കെ സൈതലവി, സെക്രട്ടറി കെ അബ്ദുൽ റഷീദ്, ജലീൽ, സാലിഹ് അപ്പാട, എന്നിവർ സംസാരിച്ചു.