ജിദ്ദയിൽ പക്ഷാഘാതം പിടിപെട്ട് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

റിയാദ്: പക്ഷാഘാതം പിടിപെട്ട് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി ജിദ്ദയിൽ മരിച്ചു. മലപ്പുറം തിരൂരങ്ങാടി തെയ്യാല സ്വദേശി അലവി (60) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായത്‌. പക്ഷാഘാതത്തെ തുടര്‍ന്ന് ഒന്നര മാസം ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

പരേതരായ പൈനാട്ട് കൊടാശ്ശേരി ആലിയുടെയും ആയിശയുടെയും മകനാണ്.ഫലസ്തീന്‍ സ്ട്രീറ്റ് ഭാഗത്ത് ഹാരിസ് ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ഖദീജ കൊളങ്ങത്ത്. മക്കള്‍: ഷമീര്‍ (ജുബൈല്‍) അമീര്‍. കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് കണ്‍വീനര്‍ മുഹമ്മദ് കുട്ടി പാണ്ടിക്കാടിന്റെ നേതൃത്വത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയായാക്കി ജിദ്ദയില്‍ ഖബറടക്കി.