യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
തൃശൂർ: ചാവക്കാട്, വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. മണത്തല പള്ളിത്താഴം ഷാനവാസിനെയാണ് ചാവക്കാട് പോലീസ് സംഘം ചെയ്തത്.

ആഗസ്ത് നാലിനാണ് മണത്തല സ്വദേശിനിയായ യുവതിയെ ഇയാൾ വീട്ടിൽ അതിക്രമിച്ച് ചേർന്ന് ബലാൽസംഗം ചെയ്യാൻ ശ്രമിച്ചത്. തുടർന്ന് യുവതി ചാവക്കാട് പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവിൽ പോയി. തുടർന്ന് തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്.