പെട്രോളിയം വില വർദ്ധനവ് പിൻവലിച്ചില്ലെങ്കിൽ കേന്ദ്രസർക്കാർ രാജിവയ്ക്കണം ആര്യാടൻ ഷൗക്കത്ത്.
പൊന്നാനി: പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി വർധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ഏകദിന ഉപവാസ സമാപനപൊതുയോഗം സാംസ്കാരിക സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.

പെട്രോളിയം വില വർധനവ് പിൻവലിച്ച് ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നില്ലെങ്കിൽ സർക്കാർ സ്വയം രാജിവെച്ച് പോകണമെന്ന് ആര്യാടൻ ഷൗക്കത്ത് ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡണ്ട് മുസ്തഫ വടമുക്ക് അധ്യക്ഷതവഹിച്ചു. എ പവിത്രകുമാർ, ഉണ്ണികൃഷ്ണൻ പൊന്നാനി, കെ ജയപ്രകാശ്, എം പി സേതുമാധവൻ, സി എ ശിവകുമാർ, എം അബ്ദുൽലത്തീഫ്, എൻ പി നബീൽ, ഹിളർ കാഞ്ഞിരമുക്ക്, മാമദ് പൊന്നാനി, പ്രവിത,മൊയ്തീൻ മരക്കടവ്, സന്തോഷ് കടവനാട്, അഡ്വ സുജീർ,പ്രേമചന്ദ്രൻ, കെ റാഷിദ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.