താനൂർ നഗരസഭയിൽ തീപിടുത്തം


താനൂർ ഫയർ ഫോഴ്സ് ടീമിൻെറ നേതൃത്വത്തിൽ തീയണച്ചതോടെ വൻ ദുരന്തമാണ് ഒഴിവായത്

താരൂർ: തിങ്കളാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് താനൂർ നഗരസഭയിലെ കംപ്യൂട്ടർ റൂമിൽ നിന്ന് പുക ഉയരുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്..തുടർന്ന് താനൂർ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു

.സ്റ്റേഷൻ ഓഫീസർ നരേന്ദ്രനാഥ്,സീനിയർ ഫയർ &റസ്ക്യൂ ഓഫീസർ ദിനേശ്കുമാർ,ഫയർ &റസ്ക്യൂ ഓഫീസർമാരായ സജീഷ്കുമാർ,വിമൽകുമാർ,നിഖിൽ,സത്താർ എന്നിവരുടെ നേതൃത്രത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.ജീവനക്കാരുടെ അവസരോചിതമായ ഇടപെടൽ മൂലം വൻ ദുരന്തമാണൊഴിവായതെന്ന് നഗരസഭ ചെയർമാൻ പി.പി ഷംസുദ്ദീൻ പറഞ്ഞു.