കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
ഹാള്‍ടിക്കറ്റ്
23-ന് ആരംഭിക്കുന്ന സി.യു.സി.ബി.സി.എസ്.എസ്.-യു.ജി.-എസ്.ഡി.ഇ. ബി.എ., ബി.എസ് സി., ബി.എം.എം.സി., ബി.എ. അഫ്‌സലുല്‍ ഉലമ ഏപ്രില്‍ 2021 സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടേയും ഏപ്രില്‍ 2020 കോവിഡ് സ്‌പെഷ്യല്‍ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടേയും ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
സൗജന്യ നെറ്റ് പരിശീലനം തുടങ്ങി
കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയുടെ നേതൃത്വത്തില്‍ യു.ജി.സി., നെറ്റ് പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി സൗജന്യ പരിശീലനം തുടങ്ങി. രണ്ടായിരത്തിലധികം അപേക്ഷകരില്‍ നിന്ന് തെരഞ്ഞെടുത്ത അഞ്ഞൂറോളം പേര്‍ക്ക് ഓണ്‍ലൈനായാണ് പരിശീലനം. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് വൊക്കേഷണല്‍ ഗൈഡന്‍സ് ഓഫീസര്‍ എസ്.എസ്. സജു അദ്ധ്യക്ഷനായി. ഡോ. സി.സി. ഹരിലാല്‍, ഡോ. എ. ഹമീദ്, ഗൈഡന്‍സ് ബ്യൂറോ ഡെപ്യൂട്ടി ചീഫ് എന്‍.വി. സമീറ, പി.ആര്‍.ഒ. സി.കെ. ഷിജിത്ത് എന്നിവര്‍ സംസാരിച്ചു.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
2011 മുതല്‍ 2013 വരെ പ്രവേശനം എസ്.ഡി.ഇ., 2009 മുതല്‍ 2013 വരെ പ്രവേശനം അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലെ 1, 2, 4 സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ത്ഥികളില്‍ എല്ലാ ചാന്‍സുകളും നഷ്ടപ്പെട്ടവര്‍ക്കായി ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള അവസാനതീയതി ഒക്‌ടോബര്‍ 20 ആണ്. 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. സര്‍വകലാശാലാ കാമ്പസിലാണ് പരീക്ഷാ കേന്ദ്രം. പരീക്ഷാ തീയതി, ഫീസ് തുടങ്ങിയ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ അറിയിക്കും.
പരീക്ഷാ ഫലം
2019 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.ഫില്‍. മൈക്രോബയോളജി, ബയോ കെമിസ്ട്രി നവംബര്‍ 2019 പരീക്ഷകളുടെയും ഒന്നാം സെമസ്റ്റര്‍ എം.ഫില്‍. തിയേറ്റര്‍ ആര്‍ട്‌സ് 2017 പ്രവേശനം ഒക്‌ടോബര്‍ 2018 പരീക്ഷയുടെയും 2019 പ്രവേശനം നവംബര്‍ 2019 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയാപേക്ഷ
അദീബി ഫാസില്‍ പ്രിലിമിനറി 1, 2, അവസാന വര്‍ഷ ഏപ്രില്‍ 2020 പരീക്ഷകളുടെ ഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പ്രിലിമിനറി രണ്ടാം വര്‍ഷ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ്ഔട്ട് ഒക്‌ടോബര്‍ 3-ന് മുമ്പായി പരീക്ഷാഭവനില്‍ ലഭ്യമാക്കണം. ഒന്ന്, അവസാന വര്‍ഷ പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ തീയതി പിന്നീട് അറിയിക്കും.
കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
നാലാം സെമസ്റ്റര്‍ എം.പി.എഡ്. ജൂലൈ 2020 റഗുലര്‍, സപ്ലിമെന്ററി കോവിഡ് സ്‌പെഷ്യല്‍ പരീക്ഷക്ക് യോഗ്യരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ടൈംടേബിളും മറ്റു വിവരങ്ങളും വെബ്‌സൈറ്റില്‍.
പരീക്ഷാ അപേക്ഷ
നാലാം സെമസ്റ്റര്‍ എം.പി.എഡ്. 2019 പ്രവേശനം ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷക്കും 2016 മുതല്‍ 2018 വരെ പ്രവേശനം ജൂലൈ 2021 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ 27 വരെയും 170 രൂപ പിഴയോടെ 29 വരെയും ഫീസടച്ച് 30 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകള്‍, എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ സി.യു.സി.ബി.സി.എസ്.എസ്. – യു.ജി. നാലാം സെമസ്റ്റര്‍ ബിരുദ കോംപ്ലിമെന്ററി കോഴ്‌സുകളുടെ 2016 മുതല്‍ 2018 വരെ പ്രവേശനം ഏപ്രില്‍ 2021 സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകളും 2015 മുതല്‍ 2018 വരെ പ്രവേശനം നാലാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് കോവിഡ് സ്‌പെഷ്യല്‍ പരീക്ഷകളും 28-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
സപ്തംബര്‍ 1, 3 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എസ്.ഡി.ഇ. – സി.ബി.സി.എസ്.എസ്. – പി.ജി. 2019 സ്‌കീം, 2019 പ്രവേശനം ഒന്ന്, രണ്ട് സെമസ്റ്റര്‍ പി.ജി. ഏപ്രില്‍/മെയ് 2020 റഗുലര്‍പരീക്ഷകളും 2016 മുതല്‍ 2018 വരെ പ്രവേശനം പ്രീവിയസ്/ഒന്ന്, രണ്ട് സെമസ്റ്റര്‍ പി.ജി. സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും യഥാക്രമം 20, 22, തീയതികളില്‍ നടക്കും