കോവിഡ് ഡ്യൂട്ടി; സർക്കാർ ഉത്തരവ് ജല കുമിളയായി കെ. എസ്. ടി. യു.

പൊന്നാനി: റെയിൽവേ സ്‌റ്റേഷനുകളിലും, കോവിഡ് സെൻ്ററുകളിലും – സെക്റ്ററൽ മജിസ്ത്രേറ്റുമാരായും അധ്യാപകരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നത് – ജില്ലാ കലക്ട്ടർമാർ പുന:പരിശോധിക്കണമെന്ന സർക്കാർ ഉത്തരവ് നിലനിൽക്കെ അതിൽ തീരുമാനമെടുക്കാതെ ഉത്തരവ് ഇറങ്ങിയ ശേഷവും വ്യാപകമായി അധ്യാപകരെ ഡ്യൂട്ടികൾക്ക് നിയോഗിക്കുന്നതായി കേരളാ സ്കൂൾ ടീച്ചേഴ്‌സ് യൂണിയൻ (KSTU) കുറ്റപ്പെടുത്തി.ഓൺലൈൻ ക്ലാസ്, സപ്പോർട്ടിങ്ങ് ക്ലാസ്, സ്കൂളുകളിൽ മറ്റ് വർക്കുകൾ തുടങ്ങി അധ്യാപകർ ദുരിതമനുഭവിക്കുന്നതും, പ്ലസ് വൺ അഡ്മിഷനും, പ്ലസ് ടു പരീക്ഷയും വിളിപ്പാടകലെ എത്തിയിട്ടും
ഡ്യൂട്ടി കളിൽ നിന്ന് വിടുതൽ ചെയ്യാത്തത് സാമൂഹത്യ നീതി ലംഘനമെന്നും ‘ കെ.എസ്.ടി യു-പൊന്നാനി ഉപജില്ലാ കമ്മറ്റി യോഗം കുറ്റപ്പെടുത്തി, സത്വര നടപടികൾ ഈ കാര്യത്തിലുണ്ടാവണമെന്ന് യോഗം ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു.കോയത റോലഅധ്യക്ഷത വഹിച്ചു.ഇ – പി_ എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു – ടി സി – സുബൈർ പദ്ധതി വിശദീകരണം നടത്തി – സക്കീർ ഹുസൈൻ വെളിയംകോട് – സമദ് കടവനാട് – ആതിഖ മാറഞ്ചേരി-കമാൽ പൊന്നാനി- മുഹ’മദ് ശബീർ പുന്നയൂർകുളം – ഇരിങ്ങല്ലൂർ -ഉമ്മർ അതളൂർ – ഷംന ‘ സമീന ‘ഷമീല തുടങ്ങിയവർ പ്രസംഗിച്ചു