മദ്യ നിരോധന സമിതി ജില്ലാ സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തി.

മലപ്പുറം:സര്‍ക്കാരിന്റെ മദ്യാധികാര അധിനിവേഷത്തിനെതിരേ കേരള മദ്യ നിരോധന സമിതി മലപ്പുറം ജില്ലാ കമ്മിറ്റി സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തി. ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മജീദ് മാടമ്പാട്ട് അധ്യക്ഷനായി. സമരത്തിന്റെ ആദ്യപടിയായി ഒക്ടോബര്‍ ഒന്നിന് കലക്ട്രേറ്റ് പടിക്കല്‍ ധര്‍ണ സമരം നടത്താനും അതിന് മുന്നോടിയായി എല്ലാ താലൂക്ക് കമ്മിറ്റിയും കണ്‍വന്‍ഷന്‍ നടത്താനും തീരുമാനിച്ചു. പരപ്പനങ്ങാടി പ്രസ് ക്ലബ് സെക്രട്ടറിയായി തെരഞ്ഞെടുത്ത മദ്യ നിരോധന യുവജന സമിതി ജില്ലാ ജൊ .സെക്രട്ടറി പി.പി നൗഷാദിനെയും കൊവിഡ് കാലത്തെ സന്നദ്ധ സേവനത്തിന് കൊണ്ടോട്ടി പൊലീസിന്റെ ആദരവ് ലഭിച്ച സമിതിയംഗം റസാഖ് മാസ്റ്റര്‍ കൊണ്ടോട്ടിയെയും ചടങ്ങില്‍ ആദരിച്ചു.

കേരള മദ്യ നിരോധന സമിതി മലപ്പുറം ജില്ലാ സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു.

മദ്യ നിരോധന മഹിളാവേദി സംസ്ഥാന പ്രസിഡന്റ് അഡ്വ സുജാത വര്‍മ മുഖ്യപ്രഭാഷണം നടത്തി. വിവിധ സംഘടന പ്രതിനിധികളായി ഹസന്‍ സഖാഫി പൂക്കോട്ടൂര്‍(സമസ്ത), ആന്റണി ചവറ (കെ സി ബി സി),.പി പി മുജീബ് റഹ്മാന്‍ (എസ് വൈ എസ്), ശാക്കിര്‍ മോങ്ങം (വെല്‍ഫെയര്‍ പാര്‍ട്ടി), റാഫി കുന്നുംപുറം (ഐ എസ് എം ), നിഷാദ് മടപ്പള്ളി (മദ്യ നിരോധന യുവജനസമിതി), ഖദീജ നര്‍ഗീസ്, കെ.എസ് വര്‍ഗീസ്, ഖദീജ കൊളത്തൂര്‍, റാഫി നിലമ്പൂര്‍,സി കുഞ്ഞുമുഹമ്മദ് പരപ്പനങ്ങാടി പ്രസംഗിച്ചു.