ബ്യൂട്ടി ക്ലിനിക്കിന്റെ മറവിൽ അനാശാസ്യ കേന്ദ്രം; മലപ്പുറം സ്വദേശിയടക്കം രണ്ട് പേർ പിടിയിൽ
കോഴിക്കോട്: കുതിരവട്ടത്തു ബ്യൂട്ടി ക്ലിനിക്കിന്റെ മറവിൽ അനാശാസ്യ കേന്ദ്രം നടത്തിവന്ന രണ്ട് പേർ പിടിയിലായി. സ്ഥാപന നടത്തിപ്പുകാരൻ അടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്തു. മൂന്ന് പേർ പിടിയിലാകാനുണ്ടെന്നും പോലീസ് പറഞ്ഞു.

മൂന്ന് സ്ത്രീകളെ രക്ഷപ്പെടുത്തി. മെഡിക്കൽ കോളേജ് പോലീസ് നടത്തിയ പരിശോധനയിൽ രണ്ട് പേർ പിടിയിലായി. നേച്ചർ വെൽനസ് സ്പാ ആന്റ് ബ്യൂട്ടി ക്ലിനിക് എന്ന സ്ഥാപനത്തിന്റെ മാനേജർ വയനാട് സ്വദേശി വിഷ്ണു, മലപ്പുറം സ്വദേശി മഹറൂഫ് എന്നിവരാണ് അറസ്റ്റിലായത്.