മമ്പുറം പാലത്തില്‍ നിന്ന് ഒരാൾ ചാടിയതായി സംശയം, തിരച്ചില്‍ നടത്തുന്നു.

മമ്പുറം: പഴയ പാലത്തില്‍ നിന്ന് ഒരാള്‍ പുഴയിലേക്ക് ചാടിയതായി യാത്രക്കാര്‍ പറഞ്ഞതിനെ തുടര്‍ന്ന് പുഴയില്‍ തിരച്ചില്‍ നടത്തുന്നു. ഇന്ന് വൈകുന്നേരം 6.30 നാണ് സംഭവം. ചാടിയ ആളുടേതെന്ന് കരുതുന്ന ചെരുപ്പുകള്‍ പാലത്തില്‍ ഉണ്ട്.

പാലത്തിന്റെ മധ്യഭാഗത്തു നിന്ന് ചാടിയെന്നാണ് അതു വഴി പോയ വാഹന യാത്രക്കാര്‍ പറഞ്ഞത്. ഫയര്‍ ഫോഴ്‌സും പൊലീസും നാട്ടുകാരും തിരച്ചില്‍ നടത്തുന്നുണ്ട്.
