നഗരമധ്യത്തില്‍ യുവാവിനെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നു.

കോഴിക്കോട്: നഗരമധ്യത്തില്‍ യുവാവിനെ ആക്രമിച്ച് 1.2 കിലോ സ്വര്‍ണം കവര്‍ന്ന് എട്ടംഗ സംഘം. ഇന്നലെ രാത്രി പത്ത് മണിയോടെ കോഴിക്കോട് തളിക്ഷേത്രത്തിന് സമീപത്ത് വെച്ചായിരുന്നു സംഭവം. ഇവർ്ക്കായുള്ള തിരച്ചില്‍ ശക്തമാക്കി പൊലീസ്.

നഗരത്തിലെ സ്വര്‍ണം ഉരുക്കുന്ന കടയുടെ ഉടമയായ ബംഗാള്‍ സ്വദേശി റംസാന്‍ അലിയെയാണ് നാല് ബൈക്കുകളിലായെത്തിയ എട്ടംഗ സംഘം ആക്രമിച്ചത്. നഗരത്തിലെ ജ്വല്ലറിയിലേക്ക് വേണ്ടി ഉരുക്കുശാലയില്‍ തയാറാക്കിയ സ്വര്‍ണകട്ടികളാണ് സംഘം കവര്‍ന്നത്. തന്നെ ചവുട്ടി വീഴ്ത്തിയ സംഘം പോക്കറ്റില്‍ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന 1.2 കിലോ സ്വര്‍ണ കട്ടികള്‍ കവരുകയായിരുന്നു എന്നാണ് റംസാന്‍ അലി പൊലീസിന് നല്‍കിയ വിവരം. സമീപ കടകളിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.