സൗജന്യ പി.എസ്.സി കോഴ്‌സ്ജില്ലയില്‍ പി.എസ്.സിയുടെ വിവിധ  മത്സര  പരീക്ഷകള്‍ക്ക്    തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക്  ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലെ  വൊക്കേഷനല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈനായി 30 ദിവസത്തേക്ക് സൗജന്യ  കോച്ചിങ് ക്ലാസുകള്‍  സംഘടിപ്പിക്കുന്നു.

ക്ലാസുകള്‍ ഒക്ടോബറില്‍ തുടങ്ങും. താത്പര്യമുള്ളവര്‍ സെപ്തംബര്‍ 28ന് വൈകീട്ട് അഞ്ചിനകം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ ബന്ധപ്പെടണം. ഫോണ്‍:0483 2734737, 8078428570.