പഞ്ചായത്ത് ജീവനക്കാരി തൂങ്ങി മരിച്ച നിലയിൽ

പഞ്ചായത്ത് ജീവനക്കാരി തൂങ്ങി മരിച്ച നിലയിൽ

കാസറകോഡ്: ചെറുവത്തൂർ പഞ്ചായത്ത് ജീവനക്കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് എളേരി പഞ്ചായത്ത് ക്ലർക്കായ കൂക്കാനം ഓലാട്ടെ വിനോദിന്റെ ഭാര്യ ഷിനിത (37) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ . വീട്ടിലെ കുളിമുറിയിലാണ് തൂങ്ങിയ നിലയിൽ കണ്ടത്.

ഏറെകാലം ചെറുവത്തൂർ പഞ്ചായത്തിൽ ജോലി ചെയ്തിരുന്ന ഷിനിത അടുത്തിടെയാണ് വെസ്റ്റ് എളേരി പഞ്ചായത്തിലേക്ക് ഉദ്യോഗക്കയറ്റം ലഭിച്ച് സ്ഥലം മാറിപോയത്.

ബന്ധുക്കളുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. എസ് ഐ രാമചന്ദ്രൻ കൊടക്കാട് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. ഓലാട്ടെ ദാമോദരൻ – ശാരദ ദമ്പതികളുടെ മകളാണ്. വിദ്യാർഥികളായ സാവൻ, സഖിൽ എന്നിവർ ഷിനിതയുടെ മക്കളാണ്. സഹോദരൻ: അനൂപ്.