സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധന
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധന. പവൻ 280 രൂപ ഉയർന്ന് 35,080 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിൻ 35 രൂപ ഉയർന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 4385 രൂപയായി.

അഞ്ച് ദിവസത്തിനിടെ സ്വർണ വില പവൻ 800 രൂപ കുറഞ്ഞിരുന്നു. ഇന്നലെ ഇന്നലെ പവൻ 160 രൂപ ഉയർന്നു. ഇന്നലെ 34,800 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.