കരിപ്പൂരിൽ വിദേശ വനിതയിൽ നിന്ന് 25 കോടി രൂപ വില വരുന്ന ഹെറോയിൻ പിടികൂടി

കോഴിക്കോട്: അഞ്ച് കിലോ ഹെറോയിനുമായി വിദേശ വനിതയെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പിടികൂടി. ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസാണ് നയ്റോബി സ്വദേശിയായ വനിതയെ പിടികൂടിയത്. വിപണിയിൽ 25 കോടിയോളം രൂപ വിലവരുന്ന ലഹരി മരുന്നാണ് വിദേശ വനിതയുടെ പക്കൽ നിന്ന് പിടിച്ചെടുത്തതെന്ന് അധികൃതർ അറിയിച്ചു.

ഇന്ന് പുലർച്ചെ നയ്റോബിയിൽ നിന്നുള്ള ഫ്ളൈറ്റിൽ കരിപ്പൂരിലെത്തിയ യുവതിയുടെ ബാഗേജ് പരിശോധിക്കുന്നതിനിടെയാണ് ലഹരി മരുന്ന് കണ്ടെത്തിയത്.