കോട്ടക്കല്‍ നഗരസഭ ഹയര്‍സെക്കന്ററി തുല്യതാ വിജയോത്സവം


കോട്ടക്കല്‍ : കോട്ടക്കല്‍ നഗരസഭ തുടര്‍ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഹയര്‍ സെക്കന്ററി തുല്യതാ വിജയോത്സവം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബുഷ്‌റ ഷബീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പ പി ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കോ.ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ റഷീദ്. സി മുഖ്യ പ്രഭാഷണം നടത്തി.

മികച്ച വിജയം നേടിവരെ കോട്ടക്കല്‍ നഗരസഭ അനുമോദിക്കുന്നു

മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ പാറോളി റംല ടീച്ചര്‍,ഡോ. ഹനീഷ, ആലമ്പാട്ടില്‍ റസാഖ്, പി ടി ്ബ്ദു, മറിയാമ. വി, കോട്ടക്കല്‍ സഹകരണ ബാങ്ക് പ്രസിഡന്റ് കെ എം റഷീദ്, ചോലക്കല്‍ കരീം, ചെയര്‍മാന്‍ സഹകരണാശുപത്രി കൗണ്‍സിലര്‍ റാഷിദ് സലീം, നോഡല്‍ പ്രേരക് ആബിദ, സുജ, സി മോഹനന്‍ പി, സരോജിനി എന്നിവര്‍ സംസാരിച്ചു. തുല്യതാപരീക്ഷയില്‍ മികച്ച വിജയം നേടിവരെ അനുമോദിച്ചു.