Fincat

ചെങ്ങറ ഭൂസമര നായകൻ ളാഹ ഗോപാലൻ കൊവിഡ് ബാധിച്ച് മരിച്ചു

പത്തനംതിട്ട: ചെങ്ങറ ഭൂസമര നായകൻ ളാഹ ഗോപാലൻ (72) കൊവിഡ് ബാധിച്ച് മരിച്ചു. ശാരീരിക അവശതകളെ തുടർന്ന് ദീർഘ നാളായി വിശ്രമത്തിലായിരുന്നു. സമരസമിതിയിലെ വിഭാഗീയതയെ തുടർന്ന് അഞ്ച് വർഷം മുമ്പ് ചെങ്ങറയിൽ നിന്ന് ഇറങ്ങിയിരുന്നു.

1 st paragraph

ആദിവാസി വിഷയങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലുടനീളം പ്രക്ഷാഭങ്ങൾക്ക് നേതൃത്വം നൽകിയ ആളെന്ന നിലയിൽ ളാഹ ഗോപാലൻ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഓഗസ്റ്റ് 21നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് നേരത്തെ കൊവിഡ് ഐസിയുവിലേക്ക് മാറ്റിയിരുന്നു.

2nd paragraph